Support CR Neelakandan as AAP Convener kerala
സി.ആർ.കേരള മനസ്സിൽ പതിഞ്ഞ നന്മയുടെ പോരാട്ട മുഖം.
പ്രിയ സുഹൃത്തുക്കളേ,
കഴിഞ്ഞ 3 ദശാബ്ദക്കാലമായി മലയാളിയുടെ, മണ്ണും, വെള്ളവും, വായുവും വരും തലമുറക്ക് കാത്തു വയ്ക്കാനുള്ള നിലക്കാത്ത പോരാട്ടമാണ്സി.ആർ. മലയാളക്കരയുടെ ഏതു സമരമുഖത്തും ജീവൻ കൊടുക്കുന്ന ആവേശമാണ് സി.ആർ .നീലകണ്ംൻ എന്ന കുറിയ മനുഷ്യൻ. സി.ആർ പങ്കുചേർന്ന പ്ലാച്ചിമട മുതൽ, നില ജലാറ്റിൻ വരെ, പെരിയർ സംരക്ഷണം മുതൽ കീഴാറ്റൂർ വരെ ,പാമ്പാടി നെഹ്റു കോളേജ് മുതൽ, നേഴ്സിങ്ങ് സമരങ്ങൾവരെ, സമരവീര്യവും, നീതിയുടെ തീയുംവിതറി കടന്നു വരുന്ന സി.ആർ ,കേരളത്തിലെ വാർത്താ അവതാരകരും ചർച്ചക്കെത്തുന്നവരും സി.ആർന്റെ ചോദ്യങ്ങളുടെ അമ്പേറ്റ് വീഴുന്നത് കേരളീയരുടെ മാദ്ധ്യമ കാഴ്ചയെ ആം ആദ്മികൾക്കു മാത്രല്ല മനസ്സാക്ഷിയുള്ള ഒരു മലയാളിക്കും മറക്കാനാകില്ല.
ഇപ്രകാരമുള്ള വ്യക്തിത്ത്വത്തെ കൺവ്വീനർ സ്ഥാനത്തു നിന്ന് മാറ്റിക്കൊണ്ട് കേരളത്തിലെ ആം ആദ്മി പ്രസ്ഥാനത്തിന് മുന്നോട്ടു പോകാനാകില്ല.ഇന്നു ശൈശവഘട്ടം പിന്നിടുന്ന ആം ആദ്മി പാർട്ടി 2019ൽ പാർലിമെന്റ് ഇലക്ഷനെ നേരിടാനൊരുങ്ങുമ്പോൾ സി.ആർനെപ്പോലുള്ള ഒരാളെക്കൊണ്ടേ വർഗ്ഗീയ ,അഴിമതി, ചെങ്ങാത്ത മുതലാളിത്ത്വ ശക്തികളെ ചെറുത്ത്തോൽപ്പിച്ച് കളം പിടിക്കാൻ സാധിക്കൂ.
ആയതിനാൽ നമുക്കെല്ലാവർക്കും അദ്ദേഹത്തിന്റെ സ്ഥാനത്യാഗം ആഗ്രഹിക്കുന്ന നിഗൂഡശക്തികളെ തിരിച്ചറിഞ്ഞ് ബഹു സി.ആർനെ കൺവ്വീനർസ്ഥാനത്ത് തുടരുവാൻ പിന്തുണച്ചു കൊണ്ട് ഈ പെറ്റീഷൻ മുഖേന ജനറൽ കൺവ്വീനർ ബാഹുമാനപ്പെട്ട അരവിന്ദ്കേജരിവാളിന്റെ സമക്ഷത്ത് എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ജയ് ഹിന്ദ്
ജയ് ആം ആദ്മി
Comment